Breaking...

9/recent/ticker-posts

Header Ads Widget

യോഗ മഹോത്സവം സംഘടിപ്പിച്ചു.



ശ്രീരാം ചന്ദ്ര മിഷനും കേന്ദ്ര സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പും ഹാര്‍ട്ട് ഫുള്‍നസ് ഇന്‍സ്റ്റിറ്റൂട്ടും ചേര്‍ന്ന്  യോഗ മഹോത്സവം സംഘടിപ്പിച്ചു.  ശ്രീരാം ചന്ദ്ര മിഷന്‍ കോട്ടയം  ജില്ലാ ആസ്ഥാനമായ പട്ടിത്താനം ആശ്രമത്തില്‍ സംഘടിപ്പിച്ച യോഗ മഹോത്സാവം യോഗി ബാലചന്ദ്രന്‍  ഉത്ഘാടനം ചെയ്തു. Dr. സവിത അധ്യക്ഷത വഹിച്ചു. Dr. അനഘ ദീപ്തി,  മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉഷ സുരേഷ്, സുരേഷ് വടക്കേടം , ഹാര്‍ട്ട്ഫുള്‍നെസ്സ് ട്രയ്‌നര്‍ ബിന്ദു N. B തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗ പരിശീലനത്തില്‍ 30 ഓളം പേര്‍ പങ്കെടുത്തു. ആത്മീയ ജീവിതവും ഭൗതിക ജീവിതവും  ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന ലളിതമായ ധ്യാന പരിശീലന പദ്ധതിയാണ്  ഹാര്‍ട്ട് ഫുള്‍നസ്സ് മെഡിറ്റേഷന്‍. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അമ്യത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പും ശ്രീരാം ചന്ദ്രമിഷനും ചേര്‍ന്ന്  ഈ പ്രോഗ്രാം നടത്തുന്നത്.  യോഗാസനങ്ങള്‍, പ്രാണായാമം, മുദ്ര ,ധ്യാനം ഇവയെല്ലാം ചേര്‍ന്ന പരിശീലന പരിപാടിയാണ് യോഗ മഹോത്സവം.




Post a Comment

0 Comments