Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. റ്റി.വി. എബ്രഹാമിന്റെ 10-ാം ചരമവാര്‍ഷിക ദിനാചാരണം നടന്നു




കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. റ്റി.വി. എബ്രഹാമിന്റെ 10-ാം ചരമവാര്‍ഷിക ദിനാചാരണവും, അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിന് അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജീവ കാരുണ്യ ഫണ്ട് വിതരണവും 10-ാം ക്ലാസ്, +2 കുട്ടികള്‍ ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, തകഴി സാഹിത്യ വേദിയുടെ നോവല്‍ പുരസ്‌കാരം നേടിയ  ജോസ് മംഗലശ്ശേരിയെ ആദരിക്കലും, കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പാരീഷ് ഹാളില്‍ നടന്നു.  കൊഴുവനാല്‍  സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ വി. കുര്‍ബ്ബാനയും കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയതിന് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം . .പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ജെ ജോസഫ് എം.എല്‍എ അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ് ഡോക്ടര്‍ എന്‍ ജയരാജ് ജീവകാരുണ്യ ഫണ്ട് വിതരണവും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ പഠനോപകരണ വിതരണവും മുന്‍ MP മാരായ, പി.സി തോമസ്, ജോയി എബ്രാഹം എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു.  തോമസ് ചാഴികാടന്‍ എം.പി ,അഡ്വ. ഫ്രാന്‍സിസ് തോമസ്, പി.സി ജോസഫ്, സണ്ണി തോമസ്,  സജി മഞ്ഞകടമ്പില്‍, അഡ്വ ഫില്‍സണ്‍ മാത്യു, അഡ്വ തോമസ് വി. ടി , ബാബു കെ ജോര്‍ജ് , അഡ്വ. ബിജു പുന്നത്താനം, ഷിബു തെക്കേമറ്റം, പ്രൊഫ. കൊച്ചുത്രേസ്യ എബ്രാഹം ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments