സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും പ്രധാന ജംഗ്ഷനുകളില്‍ പോലും ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലന്ന് ആക്ഷേപം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രധാന പാതയില്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ച 726 ക്യാമറകളില്‍ 692 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം ആയിരിക്കുന്നത്. റോഡ് സുരക്ഷയ്ക്കായി സര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക് കടക്കുമ്പോഴും വേണ്ട ക്രമീകരണങ്ങള്‍ പ്രധാന ജംഗ്ഷനുകളില്‍ പോലും ഒരുക്കുന്നില്ലന്നാണ് ആക്ഷേപം എം.സി റോഡും, എറണാകുളം റോഡ് സന്ധിക്കുന്ന ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസ് റൗണ്ടാനയില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായെന്നാണ് ആക്ഷേപം. നിലവില്‍ ഈ പ്രധാന ട്രാഫിക് ജംഗ്ഷനില്‍ ഡ്രൈവര്‍മാരുടെ മനോഗതം അനുസരിച്ചു മാത്രമാണ് വാഹനങ്ങള്‍ ഓടിച്ചു പോകുന്നത്.. ഇത് പലപ്പോഴും അപകടത്തിനും കാരണമാകുന്നുണ്ട്. പട്ടിത്താനം റൗണ്ടാനയില്‍ അടിയന്തരമായി ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം നാളുകളായി ഉയര്‍ന്നിട്ടും അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.





0 Comments