കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു. അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവും, വി.എന്‍ വാസവനും ചീഫ് വിപ്പ് ഡോ എന്‍ ജയരാജും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും, വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ കോളജ് തുറന്നു പ്രവര്‍ത്തിക്കും. എസ്.പി യുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കേസ് അന്വേഷിക്കും. കോളജില്‍ കൗണ്‍സിലിംഗിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. സ്വാശ്രയ കോളജുകളിലെ സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് റിഡ്രസല്‍ സെല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. PTA യോഗം ചേര്‍ന്ന ശേഷം തിങ്കളാഴ്ചയോടെ കോളജ് തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതര്‍വ്യക്തമാക്കി.





0 Comments