Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച



അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളില്‍  ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 4 മണി വരെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ്, യുഡിഎഫ് പാനലുകളും ആം ആദ്മി പാര്‍ട്ടിയുടെ പാനലുമാണ് മത്സര രംഗത്തുള്ളത്. അതിരമ്പുഴയില്‍ കേരള കോണ്‍ഗ്രസ് എമ്മിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും അഭിമാന പ്രശ്‌നം കൂടിയാണ് തെരഞ്ഞെടുപ്പ്. ഒപ്പം എല്‍ഡിഎഫിനും യുഡിഎഫിനും  ഈ മത്സര വിജയം തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരം കൂടിയായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ബാങ്കിന്റെ നിലവിലെ പ്രസിഡണ്ട് കൂടിയായ കെ.പി. ദേവസ്യയ്ക്കുള്ളത്.. ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് കരുത്ത്എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരും ജനപ്രതിനിധികളും അധ്യാപക പദവി മുതല്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം  വരെയുള്ളവരെയും അണിനിരത്തിയാണ് എല്‍ഡിഎഫ് സഹകരണ ജനാധിപത്യ മുന്നണി  മത്സര രംഗത്ത് എത്തിയിരിക്കുന്നത് ബാങ്ക് ഭരണം പിടിച്ചെടുക്കും എന്നുള്ള  ശുഭപ്രതീക്ഷയിലാണ് LDF. കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും എന്ന്  മത്സരംഗത്തുള്ള ഇടതുമുന്നണി പ്രതിനിധിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് കുര്യന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയും പ്രചരണ രംഗത്ത് സജീവമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ പ്രസ്ഥാനങ്ങളും അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും  കൊണ്ട് തകര്‍ച്ചയെ നേരിടുകയാണെന്നും അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് അംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും AAP പറയുന്നു.  ഭരണത്തില്‍ എത്തിയാല്‍  കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന് ആം ആദ്മി പാര്‍ട്ടി നേതാക്കളായ ജസ്റ്റിന്‍ മാത്യു മുണ്ടയ്ക്കല്‍, ജോയ് ചാക്കോ മുട്ടത്തു വയലില്‍ എന്നിവര്‍ പറഞ്ഞു.




Post a Comment

0 Comments