അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ UDF വിജയിച്ചു. യുഡിഎഫ് പാനല്‍ 13 സീറ്റില്‍ 12 സീറ്റും നേടി. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ജെയിംസ് കുര്യന്‍ മാത്രമാണ് വിജയിച്ചത്. യുഡിഎഫ് പാനലില്‍ മത്സരിച്ച സനല്‍ കാട്ടാത്തിയേലിനെയാണ് ജെയിംസ് കുര്യന്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് പ്രവര്‍ത്തകര്‍ അതിരമ്പുഴ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. ജെയിംസ് കുര്യന് ഒപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തി.




0 Comments