Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ കോട്ടമുറി ജംഗ്ഷന്‍ അപകട മേഖലയാവുന്നു.



അതിരമ്പുഴ കോട്ടമുറി ജംഗ്ഷന്‍ അപകട മേഖലയാവുന്നു. ചൊവ്വാഴ്ച ഇവിടെ  കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റ നീണ്ടൂര്‍ സ്വദേശിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ -നീണ്ടൂര്‍ റോഡും, പാറോലിക്കല്‍-മുട്ടപ്പള്ളി റോഡും ചേരുന്ന നാലും കൂടിയ ജംഗ്ഷനിലാണ് അപകടങ്ങള്‍ പതിവാകുന്നത്. ഈ ഭാഗത്ത് അതിരമ്പുഴയില്‍ നിന്ന് വരുമ്പോള്‍ കുത്തനെയുള്ള കയറ്റമാണുള്ളത്. ജംഗ്ഷനിലെ സ്വകാര്യ കടമുറിയുടെ മറവും കൂടിയാകുമ്പോള്‍ ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണുവാന്‍ സാധിക്കില്ല. കോട്ടമുറി ജംഗ്ഷനിലെ അപകടക്കെണി ഒഴിവാക്കാന്‍ ഇവിടെ അടിയന്തിരമായി ട്രാഫിക സിഗ്‌നല്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ആവശ്യപ്പെട്ടു.





Post a Comment

0 Comments