അതിരമ്പുഴ യൂണിവേഴ്‌സിറ്റി റോഡിലെ കുഴികള്‍ ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തി സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നു. വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണ പൈപ്പ് ലൈനിങ്ങിനായി റോഡ് കുഴിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി ഈ റോഡ് തകര്‍ന്നു കിടക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അടക്കം നിരവധി ആംബുലന്‍സുകളും രോഗികളുമായി കടന്നെത്തുന്ന മറ്റു വാഹനങ്ങളും റോഡിലെ കുഴികളില്‍ വീണ് ബ്രേക്ക് ഡൗണ്‍ ആകുന്ന സ്ഥിതി ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പൈപ്പ് ലൈനിങ്ങിനായി റോഡ് കുഴിക്കേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തില്‍,വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പുമായി ധാരണ പത്രം വെച്ചാണ് റോഡ് കുഴിക്കുന്നത്. എന്നാല്‍ പൈപ്പ് ലൈനിംഗ് അനന്തമായി നീണ്ടു പോകുകയും ഇതേ തുടര്‍ന്ന് സമയപരിധിക്കുള്ളില്‍ ടാറിങ് നടത്തുവാന്‍ കഴിയാതെ പോകുകയുമായിരുന്നു. ടാറിങ്ങിന് ഉള്ള ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങിയെങ്കിലും മഴക്കാലം എത്തിയതോടെ ടാറിങ് നടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ ഇന്റര്‍ലോക്കിങ് ടൈലുകള്‍ പാകി റോഡ് സുരക്ഷ ഉറപ്പുവരുത്തുവാനാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. അതിരമ്പുഴ യൂണിവേഴ്‌സിറ്റി മാന്നാനം റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനായി ഒരുകോടി 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.





0 Comments