അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പൂ കൃഷി ആരംഭിച്ചു. ഓണത്തിനോട് അനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബന്ദിപ്പൂ കൃഷി ആരംഭിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് മറ്റു സ്ഥലങ്ങളില്‍ നിന്നും പൂവ് വാങ്ങിക്കാതെ അതിരമ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ബന്ദി പൂവ് വാങ്ങുവാന്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും അസോസിയേഷനുകള്‍ക്കും കഴിയും. കൃഷിയില്ലാതെ കാടുകയറി കിടക്കുന്ന സ്ഥലങ്ങളിലാണ് കുടുംബശ്രീ അംഗങ്ങള്‍ പൂ കൃഷി നടത്തുന്നത്. ആറാം വാര്‍ഡില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ബന്ദി തൈ നട്ട് പൂ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെടികളുടെ വിതരണവും നടന്നു. വാര്‍ഡ് മെമ്പര്‍ അമൃത റോയി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെബീന നിസാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി, കുടുംബശ്രീ ജില്ല മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മ്മാരായ ജോമേഷ്,ഐശ്വര്യ, സിഡിഎസ് അംഗങ്ങളായ ലത രാജന്‍, ശ്രീവിജയ, സൗമ്യ സുകേഷ്, കുമാരി തങ്കച്ചന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments