Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെയും, വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുന്നാളാഘോഷം



അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെയും, വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുന്നാളാഘോഷം നടന്നു. ജൂണ്‍ 2 ന് കൊടിയേറി ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങളുടെ സമാപന ദിവസമായ ഞായറാഴ്ച  രാവിലെ ജപമാലയും, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയും നടന്നു. ഫാദര്‍ ജോണ്‍ ജിന്‍സണ്‍ മറ്റപ്പിള്ളിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയ്ക്കു  ശേഷം കൊടിയിറക്കും, നേര്‍ച്ച വിളമ്പും നടന്നു. നിരവധി വിശ്വാസികള്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു . വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍ ജസ്റ്റിന്‍ മഠത്തിപറമ്പില്‍, പള്ളിവികാരി ഫാദര്‍ ജിസ് ആനിക്കല്‍, അസി. വികാരി ഫാദര്‍ ജോസഫ് ജിബിന്‍, മുണ്ടശ്ശേരി ഷെറിര്‍ ജോര്‍ജ് മുട്ടപ്പള്ളിയില്‍, ബേബി തോണിക്കുഴി തുടങ്ങിയവര്‍ തിരുനാളാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments