വെട്ടിമാറ്റിയ മരങ്ങളുടെ ഇരട്ടിയിലധികം മരങ്ങള്‍ വച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനത്തില്‍ മാതൃകയായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുന്‍സിപ്പല്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് ബിഷപ് ഹൗസ് കോമ്പൗണ്ടില്‍ ഗതാഗതത്തിനും വൈദ്യുതി വിതരണത്തിനും തടസ്സമുണ്ടാക്കിയ മരങ്ങള്‍വെട്ടി മാറ്റിയത്. ലോക പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു കൊണ്ട് ഹരിത സമൃദ്ധിയുള്ള പാലായാണ് ആഗ്രഹമെന്ന് ബിഷപ്പ് പറഞ്ഞു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനൊപ്പും രൂപത പ്രൊക്യുറേറ്റര്‍ ഫാ ജോസ് മുത്ത നാട് പി എസ് ഡബ്ല്യു എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ ,ഇവാഞ്ചലിസേഷന്‍ ഡയറക്ടര്‍ ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, എസ് എം വൈ എം ഡയറക്ടര്‍ ഫാ.മാണി കൊഴുപ്പന്‍കുറ്റി , കെഎല്‍എം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന്‌ചെറുപുരയിടം തുടങ്ങിയവരും വൃക്ഷത്തൈകള്‍നട്ടു.





0 Comments