കടനാട് പഞ്ചായത്തില്‍ ഹെല്‍മറ്റ് ധരിച്ച് BJP യുടെ പ്രതിഷേധര്‍ണ്ണ. കടനാട് പഞ്ചായത്തില്‍ വേസ്റ്റ്മായി ബന്ധപ്പെട്ട കരാര്‍ തുകയെ കുറിച്ചുള്ള തര്‍ക്കവുമായി പഞ്ചായത്ത് ഓഫീസിനുള്ളില്‍ ഏറ്റുമുട്ടല്‍ നടന്നത്. ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി ഉള്ള നാടകമാണെന്ന് BJP ആരോപിച്ചു. പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് കസേരയ്ക്ക് വേണ്ടിയുള്ള തമ്മില്‍ത്തല്ലും അഴിമതി പണം പങ്കുവെക്കുന്നതിനുള്ള പിടിവലിയും ആണ് നടക്കുന്നത് . പഞ്ചായത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ശ്രമിക്കാതെ കസേരയ്ക്ക് വേണ്ടിയുള്ള അടിപിടിയാണ് നടക്കുന്നത്. പ്രതിപക്ഷത്തെ കോണ്‍ഗ്രസുകാര്‍ കാഴ്ചക്കാര്‍ മാത്രമായി മാറി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ സേവനം കൃത്യമായി ഇല്ലാത്തതും ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് വിഹിതം കണ്ടെത്താന്‍ സാധിക്കാത്തതും ചര്‍ച്ച ചെയ്യുന്നില്ലെന്നും BJP ആരോപിക്കുന്നു. തങ്ങള്‍ക്ക് വോട്ട് തന്നു വിജയിപ്പിച്ച ജനങ്ങളെ വിഡ്ഡികളാക്കുന്ന സമീപനം അവസാനിപ്പിക്കണം എന്നും പഞ്ചായത്ത് ഓഫീസില്‍ ഏറ്റുമുട്ടിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും BJPപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു..
ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി ഹെല്‍മറ്റ് വെച്ച് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ബിജെപി പാലാമണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി ഉദ്‌ലാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച പാലാ മണ്ഡലം പ്രസിഡണ്ട് റോജന്‍ ജോര്‍ജ്, ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡണ്ട് നന്ദകുമാര്‍ പാലക്കുഴ, ജനറല്‍ സെക്രട്ടറി ജെയിംസ് മാത്യു, മൈക്കിള്‍ ജോര്‍ജ്, എന്‍.കെ രാജപ്പന്‍, ചന്ദ്രന്‍ കവളംമക്കല്‍, സാജന്‍, വിഷ്ണു, ജയ്‌സണ്‍, രാജേഷ്, തോമസ്, എന്നിവര്‍പങ്കെടുത്തു.
0 Comments