Breaking...

9/recent/ticker-posts

Header Ads Widget

കെ ഫോണിന്റെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഉദ്ഘാടനം



കെ ഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  സാധാരണക്കാരുടെ വീടുകളില്‍ ഇന്റര്‍നെറ്റിന്റെ പ്രയോജനം എത്തിക്കുവാന്‍ കെ ഫോണിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് ഒരു പൗരന്റെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം എന്നും നേട്ടത്തിന്റെ നെറുകയിലാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു അധ്യക്ഷയായിരുന്നു. യോഗത്തില്‍ തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡണ്ട് അജിന്‍ കെ മേനോന്‍, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ് കുമാര്‍, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഇ എസ് ബിജു, നഗരസഭാ സെക്രട്ടറി ഫിറോസ് ഖാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുല്‍ജി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments