കായികപരിശീലന രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട മത്സരങ്ങളില്‍ തിളങ്ങിയ നിരവധി കായികതാരങ്ങളെ വാര്‍ത്തെടുത്ത ഡോ. തങ്കച്ചന്‍ മാത്യുവിന് പാലാ സ്‌പോര്‍ട്‌സ് ഫ്രറ്റേണിറ്റി യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പാലാ അല്‍ഫോന്‍സാ കൊളജിലെ കായികവിഭാഗം HOD സ്ഥാനത്തു നിന്നും വിരമിച്ച ഡോ.തങ്കച്ചന്‍ മാത്യുവിന്റെ വിലപ്പെട്ട സേവനങ്ങളും കൈവരിച്ച നേട്ടങ്ങളും അനുസ്മരിച്ചു കൊണ്ടാണ് പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണ സമ്മേളനം നടന്നത്. അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ റവ: ഡോ ഷാജി ജോണ്‍ തങ്കച്ചന്‍ മാത്യുവിന് ഉപഹാരം നല്‍കി അനുമോദിച്ചു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ ഉപഹാരസമര്‍പ്പണം നടത്തി. യോഗത്തില്‍ വി.സി ജോസഫ് അധ്യക്ഷനായിരുന്നു. നഗരസഭാഗങ്ങളായ വി.സി പ്രിന്‍സ് , ബിനു പുളിക്കക്കണ്ടം, ജിമ്മി ജോസഫ് , കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജുകുട്ടി ജേക്കബ്, Kv ദേവസ്യ , ഡോ.ബോബന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ തങ്കച്ചന്‍ മാത്യു മറുപടി പ്രസംഗം നടത്തി.





0 Comments