നിയന്ത്രണം വിട്ട മാരുതി ഓംമ്‌നി മറ്റ് വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ കാണിയ്ക്ക മണ്ഡപത്തിന് സമീപം രാവിലെ 9.30 ഓടെ യാണ് അപകടം നടന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും, കാറിലും ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. പാലാ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.





0 Comments