ചേന്നാമറ്റം സി. അൽഫോൻസാ യു. പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കോട്ടയം മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ ലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്, കഞ്ഞിക്കുഴി എസ്. ബി. ഐ എന്നിവരുടെ സഹകരണത്തോടെ കുട്ടി കർഷക സേന രൂപീകരണവും എന്റെ മധു രമുള്ള തോട്ടം പദ്ധതി യുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സുമ ജോസഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസർ സിജി ചാക്കോ, എൻ. എസ്. എസ് കോ. ഓർഡിനേറ്റർ സിസ്റ്റർ ബിന്ദു മോൾ, ഡോ. ലിസ് കുരിയാക്കോസ്, എസ്. ബി. ഐ ശാഖ മാനേജർ ശ്രീ നാഥ് രവീന്ദ്രൻ, പ്രധാന അധ്യാപിക കുഞ്ഞുമോൾ ആന്റണി എന്നിവർ പ്രെസംഗിച്ചു.
മാനേജ് മെന്റ് കമ്മിറ്റി അംഗം ങ്ങളായ ഫിലിപ്പ് അപ്പച്ചേരിൽ, ജോയ്‌സ്, അധ്യാപകരായ ആശ മരിയ തോമസ്, മഞ്ചു ഉദയകുമാർ, സിസി മോൾസിബി, എൻ. എസ്. എസ് യൂണിറ്റ് സെക്രട്ടറി ബെൻസി ബെൻ ഡിറ്റ്, വോളന്റിയർ മാരായ അമൃത അലക്സ്, ലിമി ല്യൂഷ്യസ്, അൻഷ എസ് ജോൺ, ശരണ്യ എം. ബി, നീത സെബാസ്റ്റ്യൻ, സ്റ്റെഫിനിയ ജോസഫ്, ദിവ്യ ജോർജ്, അർച്ചന ദേവി എന്നിവർ സന്നിഹിതരായിരുന്നു. പ്ലാവ്, പപ്പായ, മാവ്, മുരിങ്ങ തുടങ്ങി വിവിധ ഇനം ഫല വൃക്ഷ തൈ കൾ കുട്ടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിച്ചു





0 Comments