ഇലയ്ക്കാട് എസ്.കെ.വി. യു.പി സ്‌കൂളില്‍ വര്‍ണകൂടാരം മാതൃകാ പ്രീ-പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ കേരളം അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ ജോണ്‍സണ്‍ പുളിക്കീല്‍ DPC കെ.ജെ പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ലളിതാ മോഹന്‍, ബ്ലോക് പഞ്ചായത്തംഗം ജീന സിറിയക് , പഞ്ചായത്തംഗങ്ങളായ ആന്‍സി സഖറിയാസ് കെ.ആര്‍ ശശിധരന്‍ നായര്‍, സച്ചിന്‍ സദാശിവന്‍, ബിന്‍സി സാവിയോ, DPO ആശാ ജോര്‍ജ്, AEO കെ.ആര്‍ ബിന്ദു ജി, ഹെഡ് മാസ്റ്റര്‍ കെ.ബി മധുകുമാര്‍, PTA പ്രസിഡന്റ് പ്രദോഷ് നമ്പൂതിരി,വി.എസ് അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments