ഇലയ്ക്കാട് സ്‌കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് വയല പബ്ലിക് ലൈബ്രറി വയല എന്നിവയുമായി സഹകരിച്ച് ബീറ്റ് പ്ലാസ്റ്റിക് കാമ്പയിനും ബാലോത്സവവും വൃക്ഷത്തൈ നടീലും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡണ്ട് ശശി പ്ലാസ്റ്റിക് ബീറ്റ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബാലോത്സവവും ബോധവല്‍ക്കരണ ക്ലാസും കേശവന്‍ഏറ്റുമാനൂര്‍ നയിച്ചു. പബ്ലിക് ലൈബ്രററി പ്രസിഡണ്ട് രവീന്ദ്രന്‍ വയലാ അധ്യക്ഷനായിരുന്നു ഫലവൃക്ഷത്തൈകള്‍ കടുത്തുരുത്തി പോളിടെക്‌നിക് AISF യൂണിറ്റ് പ്രസിഡന്റ് വിശാഖ് വിതരണം ചെയ്തു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കുമാര്‍ സ്വാഗതവും ശാസ്ത്ര സാഹിത്യ പരിഷത് കണ്‍വീനര്‍ സരിതനന്ദിയുംപറഞ്ഞു.





0 Comments