Breaking...

9/recent/ticker-posts

Header Ads Widget

ഒരു വീട്ടില്‍ ഒരു മുരിങ്ങ പദ്ധതിയുമായി അര്‍ച്ചന സെന്റര്‍



പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരു മുരിങ്ങ പദ്ധതിയുമായി അര്‍ച്ചന സെന്റര്‍. അയര്‍ക്കുന്നം പഞ്ചായത്തില്‍ വിവിധ പരിപാടികളോടെ പദ്ധതിക്ക് തുടക്കം കുറിച്ചു.  അയര്‍ക്കുന്നം വെറ്റിനറി സര്‍ജന്‍ പ്രേമ സ്റ്റെല്ല ഭായ്  മുരിങ്ങത്തൈ നട്ട് പരിസ്ഥിതി ദിനാചരണം  ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  പരിസ്ഥിതി സന്ദേശ റാലിയും നടത്തി.   അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ  മാത്യുവിന്റെ അധ്യക്ഷത വഹിച്ചു. കുടകശ്ശേരി ബില്‍ഡിങ്ങില്‍ നടന്ന സമ്മേളനത്തില്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ലിസമ്മ ബേബി മുരിങ്ങ തൈ വിതരണം ചെയ്തു. 'പ്ലാസ്റ്റിക് ഉപേക്ഷിച്ചു പ്രകൃതിയോടിണങ്ങു ' എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ പ്രോഗ്രാമില്‍  അയര്‍ക്കുന്നം  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ലാല്‍സി പി മാത്യു, ഗീത ഉണ്ണികൃഷ്ണന്‍, ഷബീന ഷൈജു തുടങ്ങിയവര്‍  പ്രസംഗിച്ചു.   ശ്രുതിമോള്‍ വി എസ് , ഡയാനാമോള്‍ ദേവസ്യാ, സൗമ്യാ സജീവന്‍ , ഗിരിജ കെ.ആര്‍ , സ്മിത ജി നായര്‍ , ജോയിസ് മാത്യു, റ്റിറ്റു തോമസ്, ആരിഷ്‌മോന്‍ ബിജു തുടങ്ങിയവര്‍  നേതൃത്വം നല്‍കി. ഗുണഭോക്താക്കള്‍ക്ക് അര്‍ച്ചന വിമന്‍സ് സെന്റര്‍  മുരിങ്ങതൈകളും വളവും വിതരണം ചെയ്തു.




Post a Comment

0 Comments