പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ ഹരിത സഭയും വൃക്ഷത്തെ നടീലും നടന്നു. നഗരസഭാമന്ദിരത്തിന് മുന്നില്‍ കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ നടീല്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ അജിതാ ഷാജി, വിജി ഫ്രാന്‍സിസ്, പി എസ് വിനോദ്, തങ്കച്ചന്‍ കോണിക്കല്‍, ജോണി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഹരിത സഭ ചെറുവാണ്ടൂര്‍ കെ എന്‍ ബി ഓഡിറ്റോറിയത്തില്‍നടന്നു.
0 Comments