ഏറ്റുമാനൂര്‍ S M S M പബ്ലിക് ലൈബ്രറിയിലെ ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും വൃക്ഷത്തൈ വിതരണവും നടത്തി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐയില്‍ സംഘടിപ്പിച്ച ചടങ്ങ് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. നിലത്തെഴുത്ത് കളരി ആശാനായി 50 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ പിജി കൃഷ്ണന്‍കുട്ടി നായര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ എ.ജി ഗോപി, സര്‍ക്കാര്‍ സേവനത്തിലും കാര്‍ഷിക സാംസ്‌കാരിക രംഗങ്ങളിലും മികച്ച പ്രവര്‍ത്തനം നടത്തിയ എം ഡി ജോണ്‍ മുണ്ടയ്ക്കല്‍ എന്നിവരെ മന്ത്രി മെമന്റോ നല്‍കിയും പൊന്നാടയിച്ചും ആദരിച്ചു. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. കോട്ടയം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗവണ്‍മെന്റ് ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി. ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കമ്മിറ്റി അംഗം ഡോക്ടര്‍ വി.ആര്‍. ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ജോയി, പിടിഎ പ്രസിഡണ്ട് അനീഷ് വി നാഥ്, ലൈബ്രറി സെക്രട്ടറി അഡ്വക്കേറ്റ് പി.രാജീവ്, എ.പി. സുനില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


.webp)


0 Comments