ഏറ്റുമാനൂര്‍ കാവ്യവേദിയുടെ 21-ാമത് വാര്‍ഷികാഘോഷം ഞായറാഴ്ച്ച നടന്നു. ഏറ്റുമാനൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ കാവ്യവേദിപ്രസിഡന്റ് പി.പി നാരായണന് അധ്യക്ഷനായിരുന്നു. കവിതയും കവിയും എന്ന വിഷയത്തെക്കുറിച്ച് ഡോ.തോമസ് സ്കറിയ പ്രഭാഷണം നടത്തി. പുരസ്കാര സമര്‍പ്പണം ബാബു കുഴിമറ്റം നിര്‍വഹിച്ചു. ശ്യാം തറമേല്‍, കൊല്ലം, നിലമ്പൂര്‍ റീന, മഹിളാമണി സുഭാഷ്, പ്രൊഫസര്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കുറുമുള്ളൂര്‍ ഗോപാലന് എന്‍.ജെ മിനി, ഈശ്വരന് നമ്പൂതിരി, കെ.എം സുധാകരന്, ജെ.ആര് കുറുപ്പ്, സുരേഷ് കുറുമുള്ളൂര്‍, പേരൂര്‍ ബാലഗോപാലന് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
0 Comments