Breaking...

9/recent/ticker-posts

Header Ads Widget

അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു



ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായി   1980 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണാവസ്ഥയില്‍ ആയിരിക്കുന്ന പഴയ കെട്ടിടം. നിലവില്‍ തെരുവ് നായ്ക്കളും, സാമൂഹ്യവിരുദ്ധരും ആണ് ഇവിടം താവളം ആക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന ഇവിടം  ഏറെ വൃത്തിഹീനമായ നിലയിലാണ്. കെട്ടിടം പൊളിച്ചു നീക്കുവാന്‍ ഉത്തരവ് ആയെങ്കിലും കെ.എസ്.ആര്‍.ടി.സി യുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമാകുന്നത്.




Post a Comment

0 Comments