കോവിഡ് കാലത്ത് പ്രാദേശിക മേഖലകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പോലീസ് ഉപയോഗപ്പെടുത്തിയിരുന്ന നോ എന്‍ട്രി ബാരിക്കേഡ് ബോര്‍ഡുകള്‍ ഇപ്പോള്‍ പലയിടത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കോവിഡ് കാലത്ത് വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കിയ ബാരിക്കേഡ് ബോര്‍ഡുകളാണ് ഇവ. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ പാതയോരങ്ങളില്‍ പലയിടത്തും ഉപേക്ഷിക്കപ്പെട്ട നിലയില്‍ നോ എന്‍ട്രി ബോര്‍ഡുകള്‍ കാണാം . പ്രത്യേക സാഹചര്യങ്ങളില്‍ പോലീസിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ബോര്‍ഡുകളാണ് സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്. മഴയും, വെയിലും ഏറ്റു കിടക്കുന്ന ഇത്തരം ബോര്‍ഡുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് അഭിപ്രായമുയരുന്നു.





0 Comments