Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി പിള്ളയ്ക്ക് ഏറ്റുമാനൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുവാന്‍ കഴിയണമെന്ന് തോമസ് ചാഴികാടന്‍ എം.പി



മലയാള ചലച്ചിത്ര രംഗത്തെ എക്കാലത്തെയും അനശ്വര കലാകാരനും ഹാസ്യ സാമ്രാട്ടും  ആയിരുന്ന യശ്ശശരീരനായ എസ്.പി പിള്ളയ്ക്ക് ഏറ്റുമാനൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുവാന്‍  കഴിയണമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ഏറ്റുമാനൂരില്‍ എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ അഭിമുഖത്തില്‍ സംഘടിപ്പിച്ച എസ്.പി. പിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  യോഗത്തില്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷയായിരുന്നു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കലാകാരന്മാരെയും കലാപ്രതിഭകളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, രശ്മി ശ്യാം ,സുരേഷ് വടക്കേടം,സാഹിത്യകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തേക്കിന്‍കാട് ജോസഫ്, ജഗദീഷ് സ്വാമി ആശാന്‍, ഏറ്റുമാനൂര്‍ ഗണേഷ്, എസ്.എം.എസ്.എം ലൈബ്രറി പ്രസിഡണ്ട്  ജി പ്രകാശ്, സിനിമാ  നടന്മാരായ കോട്ടയം പുരുഷന്‍, മഹേഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments