Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച ചലച്ചിത്രനടന്‍ എസ്.പി. പിള്ളയെ ഏറ്റുമാനൂരിലെ കലാലോകം ആദരിക്കുന്നു



അന്തരിച്ച ചലച്ചിത്രനടന്‍ എസ്.പി. പിള്ളയെ ഏറ്റുമാനൂരിലെ കലാലോകം ആദരിക്കുന്നു. മലയാള ചലച്ചിത്ര രംഗത്ത് 151 ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച അതുല്യ നടനെ ആദരിക്കുന്നതിനായി 1973 മെയ് 23ന്  രൂപംകൊണ്ട ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എസ്.പി പിള്ളയുടെ 38-ാമത് ചരമ വാര്‍ഷിക അനുസ്മരണയോഗം സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ മെയ് മാസം 18 ഞായറാഴ്ച വൈകുന്നേരം ആറു മണിക്കാണ് അനുസ്മരണ യോഗം ചേരുന്നത്. ചലച്ചിത്ര നടന്‍ ബാബു നമ്പൂതിരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്മാരായ  ഗിന്നസ് പക്രു, കോട്ടയം രമേശന്‍, ഗായത്രി അശോകന്‍, ഏറ്റുമാനൂര്‍ നഗരസഭയുടെ മുന്‍ ഉപാധ്യക്ഷ ജയശ്രീ ഗോപിക്കുട്ടന്‍, എസ്.പി പിള്ളയുടെ പുത്രന്‍ ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍ നായര്‍, സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ അടങ്ങുന്ന 11 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.




Post a Comment

0 Comments