പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ വ്യാപാര ഭവനു മുന്നില്‍ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ വിതരണവും നടന്നു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍.പി. തോമസ് അദ്ധ്യക്ഷനായിരുന്നു. വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം AIPSO സംസ്ഥാന സെക്രട്ടറി ബൈജു വയലാറ്റ് നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ബീന, അഡ്വക്കേറ്റ് ബിനു ബോസ്, വിജയപ്രകാശ്, AIPSO ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി. ജോസഫ്, അംഗങ്ങളായ കെ.ഐ. കുഞ്ഞച്ചന്‍, കെ.എസ്.രഘുനാഥന്‍ നായര്‍, ആനന്ദ് തങ്കച്ചന്‍, രാജു കെ.ജെ, അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വിതരണം ചെയ്തു.





0 Comments