Breaking...

9/recent/ticker-posts

Header Ads Widget

ഹരിതസഭ ചേര്‍ന്നു



അകലക്കുന്നം പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ പരിസ്ഥിതി ദിനത്തില്‍ ഹരിതസഭ ചേര്‍ന്നു.  അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍ ശുചിത്വസന്ദേശം നല്കി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സിന്ധു അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹരിതകര്‍മ്മസേന സെക്രട്ടറി  ശ്രീജ അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍ ഹരിതകര്‍മ്മസന അംഗങ്ങളെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് തോമസ് , മെമ്പര്‍മാരായ റ്റെസി രാജു, മാത്തുക്കുട്ടി ആന്റണി, കെ കെ രഘു, ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ ആശിഷ്, കില കോര്‍ഡിനേറ്റര്‍ വി റ്റി കുര്യന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജി, പഞ്ചായത്ത് സെക്രട്ടറി ജോണി തുടങ്ങിവര്‍സംസാരിച്ചു.




Post a Comment

0 Comments