Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു



നവകേരളം -വൃത്തിയുള്ള കേരളം വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു ഹരിത സഭയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ. നിര്‍വഹിച്ചു. 2025 ഓടെ കേരളം മാലിന്യമുക്തമാക്കാനുള്ള  ശ്രമത്തിന്റെ ഭാഗമായാണ് ഹരിത സഭ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജൂണ്‍ അഞ്ചിന് മുന്‍പ് അടിയന്തരമായി കൈവരിക്കേണ്ട ഹൃസ്വകാല ലക്ഷ്യങ്ങളും 2024 മാര്‍ച്ച് 31നു മുന്‍പായി കൈവരിക്കേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളും ഹരിത സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജലജീവന്‍ മിഷന്‍ അംഗന്‍വാടികള്‍ക്ക് സംഭാവന ചെയ്യ്ത തുണി സഞ്ചി, ബാഗ്, വാട്ടര്‍ ഡിസ്‌പെന്‍സര്‍, അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്ത വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയുടെ വിതരണവും എംഎല്‍എ നിര്‍വഹിക്കുകയും ഹരിത കര്‍മ്മ സേന അംഗങ്ങളെ എംഎല്‍എ ആദരിക്കുകയും ചെയ്യ്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി പ്രദീപ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അല്‍ഫോന്‌സാ ജോസഫ്  പ്രതിജ്ഞ ചെല്ലികൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സന്ധ്യ സജീവ് കുമാര്‍, എം.ന്‍ രമേശന്‍, വിനു കുര്യന്‍, ഡാര്‍ലി ജോജി, കമലാസനന്‍ ഇ,കെ, ജോയ്‌സ് അലക്‌സ്, ലതിക സാജു, എം എം ജോസഫ് ,ബേബി തൊണ്ടാംകുഴി ,ജലജീവന്‍ മിഷന്‍ നിര്‍വഹണ സഹായ ഏജന്‍സി അര്‍ച്ചന വിമന്‍സ്  സെന്റര്‍ അസ്സി.ഡയറക്ട്ട.ര്‍ സി.ജ്യോതി, ഡോ. റ്റി.റ്റി മൈക്കിള്‍, ഡോ. ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ ഡോ. സതീഷ് തോമസ്, ബീന തമ്പി എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായ സംഘടന, വര്‍ക്കിംഗ് ഗ്രൂപ്പ്, ആശാവര്‍ക്കര്‍, റസിഡന്‍സ് അസോസിയേഷന്‍, തൊഴിലുറപ്പുപദ്ധതി, പെന്‍ഷന്‍ സംഘടനകള്‍, യുവജന സംഘടനകള്‍, ,അംഗന്‍വാടിയുടെ പ്രതിനിധികള്‍ കില പ്രതിനിധികള്‍, ശുചിത്വമിഷന്‍ - നവകേരള കര്‍മ്മ പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും ഉള്‍പ്പെടുന്ന സോഷ്യല്‍ ഓഡിറ്റ് ടീമിന് തെരഞ്ഞെടുത്തു. പഞ്ചായത്തിലെ ഗ്രീന്‍ അംബാസിഡറായി ശാലിനി സജിയെ പ്രഖ്യാപിച്ചു.




Post a Comment

0 Comments