Breaking...

9/recent/ticker-posts

Header Ads Widget

തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത സഭകള്‍ ചേരും



ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ ഭാഗമായി പരിസ്ഥിതി ദിനമായ തിങ്കളാഴ്ച  തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത സഭകള്‍ ചേരും. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മാലിന്യനിര്‍മാര്‍ജനവും സംസ്‌കരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യഘട്ട സമാപനത്തോടനുബന്ധിച്ചാണ്  ഹരിത സഭകള്‍ ചേരുന്നത്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. തുടര്‍ന്ന് ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട മാലിന്യസംസ്‌കരണ പരിപാടികളും നവീന ആശയങ്ങളും ഹരിത സഭകള്‍ ചര്‍ച്ച ചെയ്യും. പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്കൊപ്പം ഇത്തവണ ഹരിത സഭകളും തദ്ദേശസ്ഥാപനങ്ങളില്‍നടക്കുകയാണ്.




Post a Comment

0 Comments