Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഡോര്‍ പ്ലാന്റുകള്‍ വിതരണം ചെയ്തു



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ഹരിതാഭമാക്കി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്  അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷം.  പരിസ്ഥിതി ദിനത്തില്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇന്‍ഡോര്‍ പ്ലാന്റുകള്‍  വിതരണം ചെയ്തു. ജില്ലയിലുടനീളം കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി  ദിനത്തില്‍   ഇന്‍ഡോര്‍ പ്ലാന്റുകള്‍  വിതരണം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു ചടങ്ങ്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങ്  അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അഞ്ചു മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ്  എന്‍. പ്രതീഷ് , ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്  വേണുഗോപാലന്‍ നായര്‍,  ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ്  ജേക്കബ് ജോണ്‍, സെക്രട്ടറി ബോബി തോമസ്, കമ്മറ്റി അംഗങ്ങളായ  മൃദുല്‍, റോജന്‍, ഫെലിക്‌സ്, രാധാകൃഷ്ണന്‍  തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍മ്മാരായ ഇന്ദു, ജീവ, ലിജി, എലിസബത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ  സജിമോന്‍, സുതന്‍, ജെ എച്ച് ഐ  ശ്രീനിവാസന്‍, ആര്‍ ബി എസ് കെ നഴ്‌സ്  ദിലീപ് തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു.




Post a Comment

0 Comments