Breaking...

9/recent/ticker-posts

Header Ads Widget

കെ-ഫോണ്‍ പദ്ധതി പാലാ നിയോജക മണ്ഡലം തല ഉദ്ഘാടനം



സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ഏക സംസ്ഥാനം എന്ന നേട്ടവുമായി കെ-ഫോണ്‍ പദ്ധതിക്ക് തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കി BPL വിഭാഗത്തിന് സൗജന്യമായും BPL ഇതര വിഭാഗത്തിന് കുറഞ്ഞ നിരക്കിലും കണക്ഷന്‍ നല്‍കുന്ന K ഫോണ്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ലഭ്യമാക്കും. തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം Kഫോണിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനങ്ങള്‍ നടന്നു. പാലാ നിയോജക മണ്ഡലം തല ഉദ്ഘാടനം ളാലം ഗവ. LPS ല്‍ നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ്, നഗരസഭാംഗങ്ങളായ ഷാജു വി തുരുത്തന്‍, ബിനു പുളിക്കക്കണ്ടം, രാമപുരം പഞ്ചായത്ത് പ്രസിഡന്റ ഷൈനി സന്തോഷ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലാലിച്ചന്‍ ജോര്‍ജ,്  ബാബു കെ ജോര്‍ജ് തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments