കടപ്ലാമറ്റം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍ ശശിധരന്‍ നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈരളി സപോര്‍ട്‌സ ക്ലബ് നല്‍കിയ പഠനോപകരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജാന്‍സി ജോര്‍ജ് പാഠപുസ്തക വിതരണം നടത്തി. മുന്‍ ഹെഡ്മിസ്ട്രസ് വി.എസ്. ചന്ദ്രമ്മ യുണിഫോം വിതരണം നിര്‍വഹിച്ചു. എ.ഇ.ഒ. ഡോക്ടര്‍ കെ.ആര്‍ ബിന്ദു ജി മുഖ്യ പ്രഭാഷണം നടത്തി. ബി.പി.സി സതീഷ് ജോസഫ്, എസ്.എം.സി. ചെയര്‍മാന്‍ കെ. ഡി. രാജന്‍, മാതൃസംഗമം പ്രസിഡന്റ് സുനിജ കെ.കെ.ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ വൈസ് പ്രസിഡന്റ് അനീഷ് ചെല്ലപ്പന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കുമാര്‍ കെ.ബി., അക്കാഡമിക് സെല്‍ കണ്‍വീനര്‍ ദിലീപ് സോമന്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.
0 Comments