കല്ലറ പഞ്ചായത്തിലെ 146, 147 ബൂത്തുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബ സംഗമവും, അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. പെരുന്തുരുത്ത് എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന കോണ്‍ഗ്രസ് കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥി പ്രതിഭകളെ കെ.പി.സി.സി സെക്രട്ടറിയും, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ടുമായ ഫിലിപ്പ് ജോസഫ് മൊമെന്റോയും ഉപഹാരവും നല്‍കി ആദരിച്ചു. 147 നമ്പര്‍ ബൂത്ത് പ്രസിഡണ്ട് ടി.കെ കൃഷ്ണന്‍കുട്ടി നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.സി.സി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് പൊന്നാട അണിയിച്ച് ആദരിച്ചു. കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡണ്ട് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, അബ്ദുല്‍സലാം, കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡണ്ട് ഇ.എം മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.എന്‍ വേണുഗോപാല്‍, കോണ്‍ഗ്രസ് നേതാക്കളായ വിജി ജനാര്‍ദ്ദനന്‍, മിനി അഗസ്റ്റിന്‍, പി.കെ ഗോപിനാഥന്‍, എം.എസ് നാരായണന്‍, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments