Breaking...

9/recent/ticker-posts

Header Ads Widget

പുതുമനപ്പാലം പൂവത്തുങ്കല്‍ റോഡ് അപകടാവസ്ഥയില്‍



ഉഴവൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പെട്ട പുതുമനപ്പാലം പൂവത്തുങ്കല്‍ റോഡ്  അപകടാവസ്ഥയില്‍. റോഡിലെ കോണ്‍ക്രീറ്റ് ഇടിഞ്ഞ് താണ് വലിയ കുഴിയായി രൂപ്പപ്പെട്ടതും  തോടിനോട് ചേര്‍ന്നുള്ള റോഡിലെ കല്‍ക്കട്ട് ഇടിഞ്ഞിരിക്കുന്നതും ആണ് അപകടത്തിന് കാരണമാകുന്നത്. ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് പൂവത്തുങ്കല്‍ ഭാഗത്തേക്ക് പോകുന്നത്. റോഡിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് ഇരുന്നിട്ടും കല്‍ക്കട്ടിന്റെ മുകളിലൂടെ ഈ സമീപകാലത്ത് സംരക്ഷണഭിത്തി നിര്‍മ്മിച്ചത് ആക്ഷേപത്തിനിടയാക്കിയിരുന്നു. കല്‍ക്കെട്ട് ഇടിഞ്ഞതും റോഡില്‍ കുഴി രൂപപ്പെട്ടതും   വകവയ്ക്കാതെയാണ് കാല്‍ക്കെട്ടിന് മുകളിലൂടെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരിയ്ക്കുന്നത്. കൂടാതെ റോഡിലെ വെള്ളം ഒഴുകി പോകാനുള്ള സംവിധാനവും അശാസ്ത്രീയമാണന്ന് നാട്ടുകാര്‍ പറയുന്നു  ശക്തമായ മഴയത്ത് റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡില്‍ രൂപപ്പെട്ട വലിയ കുഴിയിലേയ്ക്ക് ആണ് ഒഴുകി എത്തുന്നത് ഇത് കല്‍ക്കെട്ട് ഇടിഞ് പോകാന്‍ സാധ്യത വര്‍ധിപ്പിക്കുകയാണ്. നാട്ടുകാര്‍ ഈ ഭാഗത്ത് അപകടസൂചന നല്‍കിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ കാല്‍നടയായും ഇതുവഴി കടന്നു പോകുന്നുണ്ട.് എത്രയും വേഗം അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടുകയാണ്.




Post a Comment

0 Comments