Breaking...

9/recent/ticker-posts

Header Ads Widget

റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് കരൂര്‍ ലാറ്റക്‌സ് ഫാക്ടറി തൊഴിലാളി യൂണിയന്‍



കരൂര്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ നിന്നും റിട്ടയര്‍ ചെയ്ത  ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് കരൂര്‍ ലാറ്റക്‌സ് ഫാക്ടറി തൊഴിലാളി യൂണിയന്‍ കെ.ടി.യു.സി (എം) ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടികളാവശ്യപ്പെട്ട് ഹെഡ് ഓഫീസിനു മുമ്പില്‍  ധര്‍ണ നടത്തി.  യൂണിയന്‍ പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജു ജോസ് അദ്ധ്യക്ഷത വഹിച്ചു. ഷിബു കാരമുള്ളില്‍, ജോസ് പരമല, കെ.കെ ദിവാകരന്‍ നായര്‍, കുര്യാച്ചന്‍ മണ്ണാര്‍മറ്റം, വിന്‍സന്റ് തൈമുറി, രാജന്‍ കിഴക്കേടത്ത്, ജിജി തുരുത്തിക്കര, സജി നെല്ലന്‍ കുഴിയില്‍, സത്യന്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments