പരിസ്ഥിതി ദിനത്തില്‍ കട്ടച്ചിറ കിടങ്ങൂര്‍ പുഴയോരം ബൈപ്പാസ് റോഡില്‍ തണല്‍ മരങ്ങള്‍ നട്ടു. പുഴയോരം റസിഡന്‍സ് അസോസിയേഷന്റെയും കോട്ടയം ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നത്. പാതയോരങ്ങള്‍ മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യ്തു. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ല ഭാരവാഹികളായ ഹരിപ്രസാദ് ഉണ്ണിപ്പിള്ളില്‍, ഉണ്ണി കിടങ്ങൂര്‍, പുഴയോരം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ നായര്‍, വിജയകുമാര്‍, കൃഷ്ണകുമാര്‍, സി.കെ. പരമേശ്വരന്‍, ശാലിനി കൃഷ്ണകുമാര്‍, സീമ ശ്രീകാന്ത്, കര്‍ഷക യൂണിയന്‍ നേതാവ് ഫെന്നി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചന്ദനമരം, കാവല്‍കണിക്കൊന്ന, പേര, മറ്റു തണല്‍ മരങ്ങള്‍ എന്നിവയാണ് നട്ടു പരിപാലിക്കുന്നത്.





0 Comments