സംസ്ഥാനത്തെ റേഷന്‍ വിതരണം സെര്‍വര്‍ തകരാറിന്റെ പേരില്‍ അട്ടിമറിച്ച സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ്. റേഷന്‍ വിതരണം പുന:സ്ഥാപിക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ട് മീനച്ചില്‍ താലൂക്ക് ഓഫിസിനു മുന്നില്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കൊള്ളയടിച്ചു ഉണ്ടാക്കുന്ന പണം മുഖ്യമന്ത്രി ധൂര്‍ത്തടിക്കുകയാണ്. കമ്മീഷന്‍ ലഭിക്കുന്ന അവസാനത്തെ പദ്ധതിയാണ് കെ. ഫോണ്‍ എന്നും എ ഐ ക്യാമറ ഉള്‍പ്പെടെ എല്ലാം ഗുണനിലവാരമില്ലാത്തതാണെന്നും പി.സി തോമസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി, ജയിംസ് തെക്കേല്‍, നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. ജോബി കുറ്റിക്കാട്ട്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ജോസ് ഇടേട്ട്, പി.കെ.ബിജു, ഷീലാ ബാബു, സിജി ടോണി, ജിമ്മി വാഴംപ്ലാക്കല്‍, സജി ഓലിക്കര, ബാബു മുകാല, ജോര്‍ജ് വലിയപറമ്പില്‍, മാര്‍ട്ടിന്‍ കോലടി, ബിബി ഐസക്, നിതിന്‍ സി.വടക്കന്‍, ജോസ് വടക്കേക്കര, ബോബി മൂന്നുമാക്കല്‍, തോമസ് താളനാനി, സിബി മൂക്കന്‍തോട്ടം, കെ.സി. കുഞ്ഞുമോന്‍, ഡിജു സെബാസ്റ്റ്യന്‍, ജോയിസ് കടനാട്, ബേബി കടുകുംമാക്കല്‍, ഗസി ഇടക്കര, ജയിംസ് ചടയനാക്കുഴി, ജോര്‍ജ് തെങ്ങുംപള്ളി, സജു ഇലവുങ്കല്‍, സജികുമാര്‍ അത്തിമറ്റം, തോമാച്ചന്‍ ചാലില്‍ എന്നിവര്‍പ്രസംഗിച്ചു





0 Comments