കേരള കോണ്‍ഗ്രസ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വിതരണത്തിലെ തടസ്സങ്ങളൊഴിവാക്കി വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ല കളേ്രക്ടറ്റിനുമുന്നില്‍ കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ MLA നിര്‍വഹിച്ചു. സെര്‍വര്‍ തകരാറിന്റെ പേര് പറഞ്ഞു സംസ്ഥാനത്തെ റേഷന്‍ വിതരണം ആട്ടിമറിച്ച ഇടതു സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരെ പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആരോപിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്തു നെല്ല് വിളയിച്ച കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിന്റെ പണം നെല്ല് വിറ്റു സര്‍ക്കാര്‍ കാശാക്കിയിട്ടും കര്‍ഷകര്‍ക്ക് നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ഗ്രേസമ്മ മാത്യു,കേരള കോണ്‍ഗ്രസ് സംസ്ഥാന അഡൈ്വസര്‍ തോമസ് കണ്ണന്തറ,സംസ്ഥാന ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിന്‍സ് ലൂക്കോസ്, വി ജെ ലാലി, ചെറിയാന്‍ ചാക്കോ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments