Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍



കേരളത്തിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ് . കാര്‍ഷിക സമ്പദ് വ്യവസ്ഥ തകരുന്നത് പുരോഗതിയ്ക് തടസ്സമാകും. വിലത്തകര്‍ച്ചയില്‍ പൊറുതി മുട്ടുകയാണ് കര്‍ഷകര്‍. റബ്ബറും, ഏലവും, അടയ്ക്കയും അടക്കമുള്ള വിളകള്‍ക്കും ന്യായവില ലഭിക്കുന്നില്ല. നെല്‍കര്‍ഷകരും ദുരിതത്തിലാണ് ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്കായി കര്‍ഷകരെ സ്‌നേഹിക്കുന്ന എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സതീശന്‍ പറഞ്ഞു. കാര്‍ഷികാഭിമുഖ്യമുള്ള കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസുകളും ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാര്‍ഷിക മേഖലയുടെ നിലനില്പിനും പുരോഗതിയ്ക്കും ആവശ്യമാണെന്ന സന്ദേശമാണ് ടി.വി എബ്രഹാം അനുസ്മരണ വേദിയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നല്‍കിയത്.




Post a Comment

0 Comments