കിടങ്ങൂര്‍ ഫോക്കസ് ക്ലബിന്റെ നേതൃത്വത്തില്‍ പിറയാര്‍ ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ ക്ലബ് പ്രസിഡന്റ്് എബ്രഹാം പുന്നവേലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഠനോപകരണങ്ങള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല കെ.എസിന് ക്ലബ്ബ് പ്രസിഡന്റ് കൈമാറി. ക്ലബ് ഭാരവാഹികള്‍ ആയ ബാബു ചാരാത്ത്, ജോയി ചെറുതാടിയില്‍, കെ.കെ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments