Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോ സ്റ്റാന്റില്‍ ഇടിച്ചു കയറി.



നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോ സ്റ്റാന്റില്‍ ഇടിച്ചു കയറി. കിടങ്ങൂര്‍ ഹൈവെ ജംഗഷനു സമീപം LLM ഹോസ്പിറ്റലിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്റിലേക്കാണ് ഇന്നോവ ഇടിച്ചു കയറിയത്. അപകടത്തില്‍ ഒരു ഓട്ടോ പൂര്‍ണമായും 2 എണ്ണം ഭാഗികമായും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളില്‍ ഡ്രൈവര്‍മാര്‍ ഇല്ലാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി. ഇന്നോവയിലെ യാത്രക്കാരായ 2 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. കിടങ്ങൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments