കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് അനുമോദനവും ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്നു. നവാഗതരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അധ്യാപകര്‍ കളഭം ചാര്‍ത്തി, പഠന കിറ്റ് നല്‍കി സ്‌കൂളിലേയ്ക്ക് സ്വീകരിച്ചു. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു. കോട്ടയം ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പി.ടി.എ അംഗങ്ങളായ ആശാ രാജിനെയും, പി.പി ഗോപാലകൃഷ്ണനെയും പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കുട്ടികള്‍ക്ക് മധുരം നല്‍കി പ്രവേശനോത്സവത്തിന് മാധുര്യം പകര്‍ന്നു. അധ്യാപകരും രക്ഷിതാക്കളും പ്രവേശനോത്സവം ആഹ്ലാദകരമാക്കാന്‍ ഒത്തുചേര്‍ന്നു.
0 Comments