പരിസ്ഥിതി സംരക്ഷണത്തിന്റെയും മണ്ണുസംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ട് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് എച്ച്.എസ്സ് എസ്സില്‍ പരിസ്ഥിതി ദിനാചരണം നടന്നു. സ്‌കൂളിലെ ഓരോ കുട്ടിയും അവരുടെ കൃഷിയിടങ്ങളില്‍ നിന്നും പരിശോധനയ്ക്കായി ഒരു പിടി മണ്ണ് സ്‌കൂളിലെത്തിച്ചു. അത് പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ട് കുട്ടികള്‍ക്കു തന്നെ നല്‍കി. ജൈവ കൃഷി ഗവേഷകനായ ജോജോ മാത്യു കാഞ്ഞിരമറ്റം മണ്ണ് സംരക്ഷണത്തിനെക്കുറിച്ചും PH മൂല്യത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ കൃഷികള്‍ക്ക് സംഭവിക്കുന്ന നഷ്ടത്തെ കുറിച്ചും കുട്ടികള്‍ക്ക് ക്ലാസെടുത്തു. മണ്ണിന് അമ്ലഗുണം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷാരഗുണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള. ജൈവ മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാധ്യം മണ്ണു സംരക്ഷണത്തിലൂടെ സാധ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജസ്സി ജോസഫ് പരിസ്ഥിതി ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ സോണി തോമസ്, ഷാല്‍വി ജോസഫ് , കുമാരി നന്ദന സി. ബിനു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തിലുള്ള ഇലഞ്ഞി മുത്തശ്ശിക്ക് ക്ലബ്ബ് അംഗങ്ങള്‍ പുഷ്പഹാരം ചാര്‍ത്തി. കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന , പരിസ്ഥിതി കാവ്യാലാപനം എന്നീ മത്സരങ്ങളും നടത്തി. പരിപാടികള്‍ക്ക് സില്‍ജി ജേക്കബ്, സണ്ണിക്കുട്ടി സെബാസ്റ്റ്യന്‍, ജസ്റ്റിന്‍ എബ്രാഹം, സിബി ഡൊമിനിക്, മാസ്റ്റര്‍ എയ്ഡന്‍ ചെറുവള്ളില്‍, അഭിനവ് വി. എസ്സ്., ആദിത്യന്‍ എസ്.ടി., അഞ്ജന എസ്.നായര്‍ , നീരജ് ഉല്ലാസ് ജോജോ ജോസഫ് , അസ്‌ന മാത്യു തുടങ്ങിയവര്‍നേതൃത്വംനല്‍കി.


.webp)


0 Comments