വീട്ടമ്മയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രേരണാ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത് റോണി കെ.ഡൊമിനിക് (32) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വീട്ടമ്മയെ ഇവരുടെ സ്വകാര്യ ഫോട്ടോകളും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഇതില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ആത്മഹത്യാ പ്രേരണയ്ക്ക് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഒ സുനില്‍ തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു.
0 Comments