കെപിഎംഎസ് കൂടല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഖില്‍ കെ ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡണ്ട് ശിവരാമ പെരുമാള്‍ അധ്യക്ഷനായി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു മുഖ്യാതിഥിയായിരുന്നു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മത്തായി മാത്യു കുട്ടികളെ അനുമോദിച്ചു. കെപിഎംഎസ് ഏറ്റുമാനൂര്‍ യൂണിയന്‍ സെക്രട്ടറി ഇ കെ തങ്കപ്പന്‍ പഠനോപകരണ വിതരണം നടത്തി. പാലിയേറ്റീവ് രംഗത്ത് രാജ്യത്തിന്റെ പരമോന്നത ബഹുമതി നേടിയ ഷീലാ റാണിയെയും സ്വപ്നത്തില്‍ ഒരു മയില്‍പീലി എന്ന ചെറുകഥ പുസ്തക രചയിതാവായ ഉഷ ജയകുമാറിനെയും ആദരിച്ചു. ശാഖാ സെക്രട്ടറി സന്തോഷ് കെ പി , ഖജാന്‍ജി എം കെ സജിവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments