Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം ചൈതന്യയില്‍ പരിസ്ഥിതി ദിനാചരണം നടത്തി.



പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെയും മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. വനമിത്ര പുരസ്‌ക്കാരം നേടിയ ജോജോ ജോര്‍ജ്ജ് ആട്ടേലിനെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും ഫലവൃക്ഷ തൈയും നല്‍കി ആദരിച്ചു. തെരഞ്ഞെടുക്കപ്പെട്ട മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെയും ആദരിച്ചു.  ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്കായി ഫലവൃക്ഷതൈകളുടെ വിതരണവും ക്രമീകരിച്ചിരുന്നു.




Post a Comment

0 Comments