Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് സര്‍വീസ് ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം



കുറവിലങ്ങാട് സര്‍വീസ് ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എല്‍ഡിഎഫ് നേടി. മത്സരിച്ച 13 സ്ഥാനാര്‍ത്ഥികളും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തിയാണ് വലിയ നേട്ടം എല്‍ഡിഎഫ് കരസ്ഥമാക്കിയത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് വിജയിച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് പ്രൊഫസര്‍ പി. ജെ. സിറിയക്കിനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തു.  തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.  അനുമോദന സമ്മേളനത്തില്‍ സിബി മാണി, സദാനന്ദ ശങ്കര്‍, PC കുര്യന്‍, TSN ഇളയത്, P J സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments