പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സെമിനാര്‍ സംഘടിപിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധവത്കരിക്കുന്നതിന് അംഗങ്ങളെയും ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സെമിനാര്‍ നടത്തിയത്. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ബാങ്ക് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, സന്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണ സമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയില്‍, റ്റി.എന്‍. രവി, ഡോ. റാണി ജോസഫ്, ബാങ്ക് മുന്‍ സെക്രട്ടറി വിന്‍സ് ഫിലിപ്പ്,ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കുന്നതിനായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്ലാവ്, തേക്ക്, ചന്ദനം തുടങ്ങിയവയുടെ തൈകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
0 Comments