Breaking...

9/recent/ticker-posts

Header Ads Widget

വി. വിഘ്‌നേശ്വരി കോട്ടയം ജില്ലാ കളക്ടര്‍



കോട്ടയം ജില്ലാ കളക്ടറായി വി.  വിഘ്‌നേശ്വരി  ഐ.എ.എസ്. ചുമതലയേറ്റു.  ജില്ലയുടെ 48-ാമത് കലക്ടറാണ് വി വിഘ്‌നേശ്വരി.   രാവിലെ പത്തിന് കളക്ട്രേറ്റില്‍ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. എ.ഡി.എമ്മില്‍നിന്നാണ് പുതിയ കലക്ടര്‍ ചുമതലയേറ്റെടുത്തത്. ഭര്‍ത്താവും എറണാകുളം ജില്ലാ കളക്ടറുമായ എന്‍.എസ്.കെ. ഉമേഷ്, പിതാവ് കെ.ആര്‍. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂണ്‍ എന്നിവരും വി. വിഗ്‌നേശ്വരിക്കൊപ്പമുണ്ടായിരുന്നു. കോട്ടയം കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സര്‍വീസില്‍ നിന്നു വിരമിച്ചതിനേത്തുടര്‍ന്നാണ്  കളക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഓഫീസറാണ്. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത് ഏതെന്നു കണ്ടെത്താന്‍ ജനാഭിപ്രായം തേടുമെന്നും സാമൂഹികമാധ്യമങ്ങള്‍ വഴി അതിനായി കാമ്പയിന്‍ ആരംഭിക്കുമെന്നും പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. ഓരോ മേഖലയിലും ഏതൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് ജനങ്ങളില്‍നിന്ന് വിവരം തേടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ജില്ലാകളക്ടര്‍പറഞ്ഞു.




Post a Comment

0 Comments